അസം പൗരത്വ പട്ടികയിലെ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് കാണാതായി

ഗുവാഹത്തി ഫെബ്രുവരി 12: അസം പൗരത്വ പട്ടികയിലെ വിവരങ്ങള്‍ മുഴുവന്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് കാണാതായി. 2019 ആഗസ്റ്റ് 31ന് പുറത്തിറക്കിയ 3.11 കോടി ആളുകളെ ഉള്‍പ്പെടുത്തിയും 19.06 ലക്ഷം ആളുകളെ പുറത്താക്കിയുമുള്ള അന്തിമ പട്ടികയാണ് സൈറ്റില്‍ നിന്ന് കാണാതായത്. nrcassam.nic.in എന്ന വെബ്സൈറ്റിലായിരുന്നു പട്ടികയുടെ വിവരങ്ങള്‍. ക്ലൗഡ് സ്റ്റോറേജില്‍ കാണാനില്ലെന്ന് ആരോ പണമുയര്‍ന്നു. അതേസമയം വിവരങ്ങള്‍ അപ്രത്യക്ഷമായെന്ന പ്രചാരണം തെറ്റാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

എന്‍ആര്‍സി കോഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് പ്രതീക് ഹലേജയെ മാറ്റിയിരുന്നു. പകരം ഒരാള്‍ ചുമതലയേല്‍ക്കാത്തതിനാല്‍ ക്ലൗഡ് സ്റ്റോറേജ് സബ്സ്ക്രിപ്ഷന്‍ പുതുക്കേണ്ട വിപ്രോ അത് ചെയ്തിരുന്നില്ല. പുതിയ കോഓര്‍ഡിനേറ്റര്‍ ഹിതേഷ് ദേവ് ഉടന്‍ ചുമതലയേല്‍ക്കുമെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും അടുത്ത ദിവസങ്ങളില്‍ വിവരങ്ങള്‍ അപ്ലോഡ് ആകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →