യുഡിഎഫിന്റെ ഹര്‍ത്താല്‍ നിയവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി ഫെബ്രുവരി 10: ഒക്ടോബര്‍ 16ന് യുഡിഎഫ് നടത്തിയ ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ത്താലിലുണ്ടായ നഷ്ടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്ന് ഈടാക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.

പ്രതിപക്ഷ നേതാന് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ത്താലിലുണ്ടായ നഷ്ടം അദ്ദേഹത്തില്‍ നിന്ന് ഈടാക്കണമെന്നുമായിരുന്നുള്ള സ്വകാര്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. സമാധാനപരമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ചങ്ങനാശ്ശേരി മാടമ്പള്ളി പഞ്ചായത്ത് അംഗം സോജന്‍ പാവിയോസാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

Share
അഭിപ്രായം എഴുതാം