സംസ്ഥാന ബജറ്റ് 2020: സിഎഫ്എല്‍ ബള്‍ബുകള്‍ നിരോധിക്കും, പകരം എല്‍ഇഡി ബള്‍ബുകള്‍

തിരുവനന്തപുരം ഫെബ്രുവരി 7: ഈ വര്‍ഷം ഒക്ടോബറോടെ സിഎഫ്എല്‍ ഫിലമെന്റ്‌ ബള്‍ബുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സിഎഫ്എല്ലിന് പകരം എല്‍ഇഡി ബള്‍ബുകള്‍. സര്‍ക്കാര്‍ ഓഫീസുകളിലെ എല്ലാ വിളക്കുകളും തെരുവുവിളക്കുകളും എല്‍ഇഡിലേക്ക് മാറും. തോമസ് ഐസക് വ്യക്തമാക്കി.

സംസ്ഥാനത്ത് നേരത്തെ തന്നെ എല്‍ഇഡി വിളക്കുകളുടെ വില്‍പ്പന കൂടുകയും സിഎഫ്എല്‍ ബള്‍ബുകള്‍ വില്‍ക്കുന്നത് കുറയുകയും ചെയ്തിരുന്നതാണ്. ദീര്‍ഘകാലം നിലനില്‍ക്കുന്നതും കൂടുതല്‍ വെളിച്ചം കിട്ടുമെന്നതും വിലക്കുറവും വൈദ്യുതിച്ചെലവ് കുറയുമെന്നതും എല്‍ഇഡി വിളക്കുകളുടെ നേട്ടമാണ്. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലെല്ലാം ഇപ്പോള്‍ത്തന്നെ എല്‍ഇഡി വിളക്കുകളാണ്. പുതിയ ഹൈവേകളുടെ ലൈറ്റുകളും എല്‍ഇഡി തന്നെ.

സംസ്ഥാനത്ത് ഇതോടെ ഊര്‍ജമേഖലയില്‍ ലാഭം കൊയ്യാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. 14 ലക്ഷം കുടുംബങ്ങള്‍ക്ക് പുതുതായി വൈദ്യുതി കണക്ഷന്‍ നല്‍കിയെന്ന് തോമസ് ഐസക് വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം