പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന നടത്താത്തത് അപകട സാധ്യത മുന്‍നിര്‍ത്തിയെന്ന് ജി സുധാകരന്‍

കൊച്ചി ഫെബ്രുവരി 6: പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന നടത്താത്തത് അപകട സാധ്യത മുന്‍നിര്‍ത്തിയാണെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഐഐടിയിലെ വിദഗ്ധരുടെ റിപ്പോര്‍ട്ട്, ഇ ശ്രീധരന്റെ റിപ്പോര്‍ട്ട്, സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് എന്നിവയും അപകട സാധ്യത വിലയിരുത്തിയിട്ടുണ്ട്.

കോണ്‍ട്രാക്ടര്‍മാരും സഹായികളും കോടതിയെ സമീപിക്കാതിരുന്നെങ്കില്‍ 9 മാസത്തിനകം പണി പൂര്‍ത്തീകരിച്ച് പാലം ഗതാഗത യോഗ്യമാക്കാമായിരുന്നുവെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. വി ഡി സതീശന്റെറെ ചോദ്യത്തിനാണ് മന്ത്രി രേഖാമൂലം മറുപടി നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →