മാർച്ചിൽ ജബൽപൂർ-കോയമ്പത്തൂർ-ജബൽപൂർ പ്രതിവാര ട്രെയിനുകൾ താൽക്കാലികമായി നീട്ടുമെന്ന് ദക്ഷിണ റെയിൽ‌വേ

പാലക്കാട് ഫെബ്രുവരി 6: പ്രതിവാര സൂപ്പർ ഫാസ്റ്റ് സ്‌പെഷ്യൽ ട്രെയിനുകളുടെ സേവനം താൽക്കാലികമായി നീട്ടിയതായി ദക്ഷിണ റെയിൽ‌വേ ഡിവിഷണൽ ഓഫീസ്‌ അറിയിച്ചു. ജബൽപൂർ- കോയമ്പത്തൂർ പ്രതിവാര സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ ട്രെയിൻ മാർച്ച് 7, 14, 21, 28 (ശനി) ദിവസങ്ങളിൽ 11.00 മണിക്ക് ജബൽപൂരിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ചകളിൽ (4 സർവീസുകൾ) 02.50 മണിക്ക് കോയമ്പത്തൂരിലെത്തും. കോയമ്പത്തൂർ – ജബൽപൂർ പ്രതിവാര സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ ട്രെയിൻ 19.00 മണിക്ക് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടും. 

നർസിംഗ്പൂർ, ഗദർവാര, പിപാരിയ, ഇറ്റാർസി, ഹർദ, ഖണ്ട്വ, ഭൂസവാൽ, മൻ‌മദ്, ഇഗത്പുരി, പൻ‌വേൽ, രോഹ, ഖേദ്, ചിപ്ലൂൺ, രത്‌നഗിരി, കങ്കാവലി, കുഡാൽ, തിവിം, മദ്‌ഗാവ്, മോർ‌ഗാവ്, കർവാർ കുന്ദപുര, ഉഡുപ്പി, മുൽക്കി, മംഗളൂരു ജംഗ്ഷൻ, കാസർഗോഡ്, കണ്ണൂർ, പഴയന്നൂർ, തലശ്ശേരി വടകര, കോഴിക്കോട് തിരൂർ, ഷൊർണൂർ, പാലക്കാട് ജംഗ്ഷൻഎന്നിവിടങ്ങളിൽ നിർത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →