മലപ്പുറത്ത് സ്കൂള്‍ ബസില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം ഫെബ്രുവരി 4: മലപ്പുറത്ത് സ്കൂള്‍ ബസില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം കുറുവ എയുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഫര്‍സീന്‍ (9) ആണ് മരിച്ചത്. ഇതേ സ്കൂളിലെ അധ്യാപികയുടെ മകനാണ് ഫര്‍സീന്‍. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

കുട്ടികളേയും കൊണ്ട് സ്കൂളിലേയ്ക്ക് വരികയായിരുന്നു ബസിന്റെ നടുവിലായി സ്ഥാപിച്ച വാതിലിന്റെ ഇടയിലൂടെ കുട്ടി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ബസിന്റെ ടയര്‍ കയറിയിറങ്ങിയാണ് വിദ്യാര്‍ത്ഥി മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. സ്കൂള്‍ ബസില്‍ കുട്ടികളെ കുത്തിനിറച്ചിരുന്നുവെന്നും സഹായത്തിനായി ബസില്‍ ആരും ഉണ്ടായിരുന്നില്ലെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →