കൊറോണ വൈറസ്: ചൈനയില്‍ മരണം 425 ആയി

ബെയ്ജിങ് ഫെബ്രുവരി 4: ചൈനയില്‍ നോവല്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയി. 20,400 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയ്ക്ക് പുറത്ത് 150 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

31 പ്രവിശ്യകളില്‍ നിന്നായി തിങ്കളാഴ്ച മാത്രം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചൈനയുമായുള്ള അതിര്‍ത്തിയിലെ പതിമൂന്ന് പാതകളില്‍ പത്തും ഹോങ്കോങ് അടച്ചു. ആഗോള തലത്തില്‍ വ്യാജ വാര്‍ത്തകള്‍ തടയാന്‍ ലോകാരോഗ്യ സംഘടന അടിയന്തര നടപടിയെടുത്തു. കൊറോണ വൈറസിനെക്കുറിച്ച് അന്വേഷിക്കുന്നവര്‍ക്ക് ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരങ്ങള്‍ ആദ്യം കിട്ടാന്‍ ഗൂഗിളുമായി ധാരണയായി. സമൂഹമാധ്യമങ്ങളും ആപ്പുകളും വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →