ന്യൂഡല്‍ഹി ഫെബ്രുവരി 3: ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം വെടിയുതിര്‍ത്തു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. വെടിവയ്പ്പ് നടത്തിയ അജ്ഞാത സംഘം രക്ഷപ്പെട്ടെന്നാണ് സൂചന. ക്യാമ്പസിന് മുന്നിലെ വെടിവയ്പ്പില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ രാത്രിതന്നെ രംഗത്തെത്തിയിട്ടുണ്ട്. അക്രമികളെ പിടികൂടണമെന്നാണ് ആവശ്യം.
ഡല്‍ഹിയില്‍ ഷഹീന്‍ ബാഗില്‍ കഴിഞ്ഞ ദിവസം വെടിവയ്പ്പ് നടത്തിയ പ്രതിയെ കോടതി രണ്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഡിസിപി ചിന്മയ് ബിസ്വാള്‍ പറഞ്ഞു.