ന്യൂഡല്‍ഹി ഫെബ്രുവരി 3: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കര്‍മ്മസമിതി രൂപീകരിച്ചു. ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി, വനിത ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ അംഗങ്ങളായാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. സമിതി യോഗം ഇന്ന് വൈകിട്ട് ചേരും.
ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരെയും കൊണ്ടുവരാനാണ് തീരുമാനം. ചൈനയില്‍ മരണം 361 ആയി ഉയര്‍ന്നു.
രാജ്യത്ത് നിലവില്‍ നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് രോഗികളും കേരളത്തിലാണ്. കാസര്‍കോട് കാഞ്ഞങ്ങാടുള്ള വിദ്യാര്‍ത്ഥിക്കാണ് ഏറ്റവും ഒടുവില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

