കോട്ടയം ജനുവരി 24: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിന് എംജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി. ജീവനക്കാര്‍ക്കെതിരെ കണ്ണൂര്‍ സ്വദേശി ശശിധരനാണ് ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കിയത്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വൈസ് ചാന്‍സിലര്‍ കൂട്ട് നില്‍ക്കുന്നെന്നും പരാതിയുണ്ട്. നവംബര്‍ 16നാണ് ഇടത് സംഘടനാ ജീവനക്കാര്‍ പൗരത്വ നിയമത്തിനെതിരെ സര്‍വ്വകലാശാലയില്‍ പ്രതിഷേധിച്ചത്.