ന്യൂഡല്‍ഹി ജനുവരി 23: ‘യുവ ആക്രോശ്’ എന്ന പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ യാത്ര. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ പരാജയം തുറന്നുകാട്ടാനായാണ് രാഹുല്‍ ഗാന്ധി ഭാരതപര്യടനത്തിന് ഒരുങ്ങുന്നത്. പൗരത്വ നിയമ ഭേദഗതിയും എന്‍ആര്‍സി വിഷയങ്ങളും ഉയര്‍ത്തി ബിജെപി സര്‍ക്കാരിനെതിരെ പോരാടാനാണ് രാഹുലിന്റെ യാത്ര. കര്‍ഷകര്‍, ആദിവാസികള്‍, തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍ എന്നിവരുടെ പ്രശ്നങ്ങളും യാത്രയില്‍ ഉയര്‍ത്തും.
കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയാണ് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പര്യടനം നടത്തണമെന്ന് തീരുമാനമെടുത്തത്. യാത്രയുടെ തീയതി തീരുമാനിച്ചിട്ടില്ല. യാത്രക്ക് മുന്നോടിയായി ജനുവരി 28ന് ജയ്പൂരില്‍ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയെയും കുറിച്ച് ചര്‍ച്ച നടത്തും.