ഗഗന്‍യാനിനായി തെരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം ഈ മാസം ആരംഭിക്കും

ന്യൂഡല്‍ഹി ജനുവരി 16: രാജ്യത്തിന്റെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിനായി തെരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം ഈ മാസം ആരംഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ജനുവരി 1ന് നടന്ന പത്രസമ്മേളനത്തില്‍ ഇസ്രോ ചെയര്‍മാന്‍ ഡോ കെ ശിവന്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.

നാല് ഇന്ത്യന്‍ വ്യോമസേന ടെസ്റ്റ് പൈലറ്റുമാരെയാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. റഷ്യയില്‍ നടക്കുന്ന പരിശീലനം പതിനൊന്ന് മാസം നീണ്ടുനില്‍ക്കുന്നതാണ്. തെരഞ്ഞെടുത്ത വ്യോമസേന ഉദ്യോഗസ്ഥര്‍ ആരൊക്കെയായിരിക്കുമെന്ന് ഇസ്രോ പുറത്ത് വിട്ടിട്ടില്ല. പതിനായിരം കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →