ജല്ലിക്കെട്ട് നടത്തുന്നതിന് സ്റ്റേ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി ജനുവരി 15: തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് നടത്തുന്നതിന് സ്റ്റേ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഈ വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച കോടതി ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാനും ആവശ്യപ്പെട്ടു. വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയിലുള്ള നിരീക്ഷകസമിതിയുടെ മേല്‍നോട്ടത്തില്‍ ജല്ലിക്കെട്ട് നടത്താമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് ചിലര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

തമിഴ്നാട്ടിലെ മധുരയില്‍ നടക്കുന്ന ജല്ലിക്കെട്ട് മത്സരത്തില്‍ 700 കാളകളും 730 ആളുകളും പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →