ന്യൂഡല്‍ഹി ജനുവരി 13: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫാസ്ടാഗ് വിതരണം ചെയ്തത് പേടിഎം പേസ്മെന്റ് ബാങ്ക്. 30 ലക്ഷം ഫാസ്ടാഗുകളാണ് ഇതുവരെ വിതരണം ചെയ്തതെന്ന് പേടിഎം അറിയിച്ചു. സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഫാസ്ടാഗും അവതരിപ്പിക്കുന്നത്.
50 ലക്ഷം പേര്‍ക്ക് മാര്‍ച്ചോടെ ഫാസ്ടാഗ് നല്‍കുകയാണ് പേടിഎമ്മിന്റെ ലക്ഷ്യം. പേടിഎം വാലറ്റില്‍ നിന്ന് നേരിട്ട് പണം നല്കുന്ന രീതിയിലാണ് ഫാസ്ടാഗ് ക്രമീകരിച്ചിട്ടുള്ളത്. വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പറും സര്‍ട്ടിഫിക്കറ്റും നല്കിയാല് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിലാസത്തില്‍ സൗജന്യമായി പേടിഎം ഫാസ്ടാഗ് അയച്ചുനല്‍കും.
അടുത്തകാലത്തായി ദേശീയ പാത അതോറിറ്റി കൊണ്ടുവന്ന ഇലക്ട്രോണിക് ടോള്‍ പിരിവ് സംവിധാനമാണ് ഫാസ്ടാഗ്. തിരക്കുള്ള പ്ലാസകളില്‍ അതിവേഗം കടന്നുപോകാന്‍ ഇത് സഹായകരമാണ്.