നിര്‍ഭയ കേസില്‍ പ്രതികള്‍ക്കെതിരെ മരണവാറന്റ്‌ : 22ന് തൂക്കിലേറ്റും

ന്യൂഡല്‍ഹി ജനുവരി 7: നിര്‍ഭയ കേസിലെ പ്രതികള്‍ക്കെതിരെ മരണവാറന്റ്‌ പുറപ്പെടുവിച്ചു. ജനുവരി 22ന് രാവിലെ ഏഴ് മണിക്ക് വധശിക്ഷ നടപ്പാക്കും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വാറന്റ്‌ പുറപ്പെടുവിച്ചത്. നിര്‍ഭയയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. പ്രതികളായ അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക.

2012 ഡിസംബര്‍ 16നാണ് പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ക്രൂരപീഡനത്തിനിരയായത്. വിദഗ്ദ്ധ ചികിത്സയ്ക്കിടെ ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആശുപത്രിയിലാണ് പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട ആറുപേരെ പോലീസ് പിടികൂടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →