ശ്രീനഗര്‍ ജനുവരി 4: ശ്രീനഗറില്‍ ലഷ്കര്‍ ഇ തൊയ്ബ ഭീകരനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെയാണ് ഭീകരനെ അറസ്റ്റ് ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ശ്രീനഗറിലെ ബന്ദിപോറ സ്വദേശി നിസാര്‍ അഹ്മ്മദ് ദാറിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത നിസാര്‍ അഹ്മ്മദ് ദാറിന് വടക്കന്‍ കാശ്മീരിലെ തീവ്രവാദവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളില്‍ പങ്കുള്ളതിനാല്‍ ചോദ്യം ചെയ്ത് വരികയാണ്.