പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ടുള്ള സമൂഹ്യമാധ്യമ ക്യാമ്പയിന് തുടക്കം കുറിച്ച് മോദി

ന്യൂഡല്‍ഹി ഡിസംബര്‍ 30: ദേശീയ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ടുള്ള സമൂഹമാധ്യമ ക്യാമ്പയിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. ഇന്ത്യ പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നു എന്ന ഹാഷ്ടാഗിലാണ് ക്യാമ്പയിന്‍. പൗരത്വ നിയമ ഭേദഗതിയില്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടിയുള്ളതാണെന്നും ആരുടെയും പൗരത്വം എടുത്തു കളയാന്‍ ഉള്ളതല്ലെന്നുമുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

കൂടുതല്‍ ഉള്ളടക്കങ്ങള്‍ക്കും മറ്റുമായി നമോ ആപ്പില്‍ തിരയുകയെന്ന നിര്‍ദ്ദേശത്തോടെയാണ് മോദി ക്യാമ്പയിന് തുടക്കം കുറിച്ചത്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ആശങ്ക അകറ്റുന്നതിനായി രാജ്യവ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ബിജെപി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →