ചെന്നൈ ഡിസംബര്‍ 30: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയില്‍ ഡിഎംകെ നേതാക്കളുടെ വസതികള്‍ക്ക് മുമ്പില്‍ കോലം വരച്ച് പ്രതിഷേധം. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, കനിമൊഴി, അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി, ഉള്‍പ്പടെയുള്ളവരുടെ വസതികള്‍ക്ക് മുന്നിലാണ് ഡിഎംകെ പ്രവര്‍ത്തകര്‍ കോലം വരച്ച് പ്രതിഷേധിച്ചത്.
പൗരത്വ നിയമഭേദഗതിക്കെതിരെ ചെന്നൈ ബസന്ത് നഗര്‍ ബസ് ഡിപ്പോയ്ക്ക് മുന്നില്‍ പ്രതിഷേധ കോലങ്ങള്‍ വരച്ചവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ കാരണം അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ മൂന്ന് അഭിഭാഷകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. എംകെ സ്റ്റാലിന്‍ സംഭവത്തില്‍ അപലപിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുകയാണ് പോലീസ് ചെയ്യുന്നതെന്നും സ്റ്റാലിന്‍ ആരോപിച്ചു.