ട്രെയിന്‍ നിരക്ക് വര്‍ധന ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി ഡിസംബര്‍ 27: ട്രെയിന്‍ യാത്ര നിരക്ക് വര്‍ധന ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നിരക്ക് വര്‍ധനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകാരം നല്‍കിയിരുന്നു. യാത്ര നിരക്ക് കിലോമീറ്ററിന് 5 പൈസ മുതല്‍ 40 പൈസ വരെ വര്‍ധിപ്പിച്ചേക്കും. ഡല്‍ഹി തെരഞ്ഞെടുപ്പിന്ശേഷം വര്‍ധന പ്രാബല്യത്തില്‍ വന്നേക്കും. ജനുവരിയിലാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്.

റെയില്‍വേ സ്റ്റേഷനുകളിലെ ഐആര്‍ടിസി റസ്റ്റോറന്‍റുകളിലെ ഭക്ഷണ വില വര്‍ദ്ധിപ്പിച്ചു. എക്സ്പ്രസ്, മെയില്‍ ട്രെയിനുകളുടെ നിരക്കിലാകും സ്റ്റേഷനിലെ ഭക്ഷണശാലകളിലും ഇനി മുതല്‍ ഭക്ഷണം ലഭിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →