ഹര്‍ത്താലില്‍ നാശനഷ്ടമുണ്ടാക്കിയാല്‍ കനത്ത പിഴയെന്ന് പോലീസ് മുന്നറിയിപ്പ്

തിരുവനന്തപുരം ഡിസംബര്‍ 16: സംസ്ഥാനത്ത് ചൊവ്വാഴ്ച ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുള്ളവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. 2019 ഡിസംബര്‍ 17ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. എന്നാല്‍ ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന 7 ദിവസം മുന്‍പ് അനുമതി വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ അത്തരം അനുമതികള്‍ നേടാതെയാണ് ഇപ്പോള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതിനാല്‍ നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധമാണ്.

നാളെ ഹര്‍ത്താല്‍ നടത്തുകയോ, അതിനെ അനുകൂലിക്കുകയോ ചെയ്യുന്നവരായിരിക്കും നാളെ ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങളുടെയും ഉത്തരവാദിയെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →