ന്യൂഡല്‍ഹി ഡിസംബര്‍ 16: നിര്‍ഭയ സംഭവത്തിന് ഇന്ന് ഏഴാണ്ട്. സ്ത്രീസുരക്ഷയ്ക്ക് പുതിയ നിയമങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ കാരണമായ ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്കുള്ള വധശിക്ഷ നടപ്പാക്കണമെന്ന മുറവിളി ഉയരുകയാണ്. പ്രതികളിലൊരാളായ അക്ഷയ് താക്കൂര്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കും.
2012 ഡിസംബര്‍ 16ന് രാത്രിയിലാണ് പെണ്‍കുട്ടി കൊടിയ പീഡനത്തിനിരയായത്. കേസിലെ നാലില്‍ മൂന്നുപ്രതികളുടെ വധശിക്ഷയ്ക്കെതിരായ പുനപരിശോധനാ ഹര്‍ജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. നാലാംപ്രതിയായ അക്ഷയ് താക്കൂറിന്റെ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച വാദം കേള്‍ക്കും. ദയാഹര്‍ജികളില്‍ രാഷ്ട്രപതി തീരുമാനമെടുത്താല്‍ മരണവാറണ്ട് പുറപ്പെടുവിക്കും.