ജാമിയ പ്രതിഷേധം: കേസ് നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി ഡിസംബര്‍ 16: ജാമിയ സര്‍വ്വകലാശാലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടുള്ള കേസ് നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി. പോലീസിനെതിരെ സ്വമേധയാ കേസെടുക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അറിയിച്ചു. വിദ്യാര്‍ത്ഥികളാണെന്ന് കരുതി നിയമം കയ്യിലെടുക്കാനാകില്ല. നടപടിയെടുക്കാനുള്ള സാഹചര്യമല്ലെന്നും ആദ്യം കലാപം അവസാനിക്കട്ടെയെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

രാജ്യത്ത് പലയിടത്തും പ്രതിഷേധം ശക്തമാണ്. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗത്തുള്ള വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →