തിരുവനന്തപുരം ഡിസംബര്‍ 16: പൗരത്വ നിയമത്തിനെതിരെ ചില സംഘടനകള്‍ കേരളത്തില്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഹര്‍ത്താന്‍ നടത്താനായിഏഴ് ദിവസം മുന്‍പ് നോട്ടീസ് തരണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. അത്തരത്തില്‍ ഒരു സംഘടനയും 17-ാം തീയതി ഹര്‍ത്താല്‍ നടത്തുമെന്ന് അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഘാടകര്‍ക്ക് പോലീസ് നോട്ടീസ് നല്‍കുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
നിയമവിരുദ്ധമായി നാളെ ഹര്‍ത്താല്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ബെഹ്റ പറഞ്ഞു. കടകള്‍ അടപ്പിക്കാനോ വാഹനങ്ങള്‍ തടയാനോ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ, ബിഎസ്പി, എസ്ഐഒ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുസ്ലീം സംഘടനകളെല്ലാം ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

