ആധാര്‍ കാര്‍ഡ് പൗരത്വരേഖയല്ലെന്ന് മുംബൈ ഹൈക്കോടതിയുടെ വിധി

മുംബൈ ഡിസംബര്‍ 14: ആധാര്‍ കാര്‍ഡ് പൗരത്വരേഖയല്ലെന്ന് വിധിച്ച് മുംബൈ ഹൈക്കോടതി. ബംഗ്ലാദേശില്‍ നിന്നും മുംബൈയില്‍ കുടിയേറിയ വ്യക്തിയുടെ പൗരത്വ കേസിലാണ് കോടതിയുടെ വിധി. ബംഗ്ലാദേശ് സ്വദേശികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിലും അത് ഇന്ത്യന്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

പാസ്പോര്‍ട്ട് ഇല്ലാതെ ഇന്ത്യയില്‍ തങ്ങുന്ന അനധികൃത ബംഗ്ലാദേശികളെ കുടിയേറ്റക്കാരെന്ന് വിധിച്ച മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ പൗരത്വ കേസില്‍ അറസ്റ്റിലായവര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. പാന്‍കാര്‍ഡ്, ആധാര്‍, വസ്തു ഇടപാട് രേഖ തുടങ്ങിയ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും കോടതി പറയുന്നു. കൃത്യമായ ജനന സര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ പേരുകളും ജനനസ്ഥലവും പൗരത്വം കാണിക്കുന്ന രേഖകളും ആവശ്യമാണെന്ന് കോടതി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →