പാര്‍ലമെന്റ്‌ ശീതകാലസമ്മേളനം ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി ഡിസംബര്‍ 13: പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഇന്ന് അവസാനിക്കും. മഹാരാഷ്ട്രയില്‍ രാത്രിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത് സമ്മേളനത്തെ തുടക്കത്തില്‍ പ്രക്ഷുബ്ധമാക്കിയിരുന്നു. എന്നാല്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കനായത് സര്‍ക്കാരിന് നേട്ടമായി. രാജ്യസഭയില്‍ നൂറ്റിയഞ്ചിനെതിരെ നൂറ്റിഇരുപത്തിയഞ്ച് വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.

ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാണെന്ന സാഹചര്യം ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. അടിയന്തരപ്രമേയത്തിന് ലോക്സഭയില്‍ കോണ്‍ഗ്രസ് നോട്ടീസ് നല്‍കി. പുതിയ നിയമപ്രകാരം 2014 ഡിസംബര്‍ 31ന് മുന്‍പ് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാര്‍സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →