ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്

ടോക്കിയോ ഡിസംബര്‍ 13: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ചയായിരുന്നു ആബെ ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നത്.

പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കുന്നതിന് എതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ മൂന്നു ദിവസം ഗുവാഹത്തിയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യാ-ജപ്പാന്‍ ഉച്ചക്കോടിയുടെ വേദി മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ആബെയുടെ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഷിന്‍സോ ആബെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു.

പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കുന്നതിന് എതിരെ അസമില്‍ പ്രക്ഷേഭം ശക്തമാണ്. തലസ്ഥാനമായ ഗുവാഹത്തിയിലടക്കം അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൊബൈല്‍ ഇന്‍റര്‍നെറ്റ് സേനവങ്ങള്‍ റദ്ദാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →