ന്യൂഡല്‍ഹി ഡിസംബര്‍ 13: പൗരത്വ നിയമഭേദഗതിക്ക് എതിരെ അസമില്‍ വന്‍ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ ഗുവാഹത്തിയില്‍ നടക്കേണ്ട ഇന്ത്യാ-ജപ്പാന്‍ ഉച്ചക്കോടി മാറ്റിവച്ചു. ഇന്ത്യന്‍ വിദേശകാര്യവക്താവ് രവീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഗുവാഹത്തിയിലേക്ക് പുറപ്പെടാനിരിക്കെയാണ് ഉച്ചക്കോടി മാറ്റിവച്ചത്.
ഉച്ചക്കോടി ഡല്‍ഹിക്ക് മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്തെങ്കിലും ഗുവാഹത്തിയില്‍ നിശ്ചയിച്ച ഉച്ചക്കോടി മറ്റൊരിടത്തേക്ക് മാറ്റേണ്ടതില്ലെന്നും സ്ഥിതിഗതികള്‍ ശാന്തമായിട്ട് ഉച്ചക്കോടി അവിടെ വച്ച് തന്നെ നടത്തണമെന്നും മോദി നിര്‍ദ്ദേശിച്ചതായാണ് വിവരം.