പൗരത്വ ഭേദഗതി ബില്ലിനെതിരെ രോക്ഷം അടങ്ങാതെ അസമും ത്രിപുരയും

ഗുവാഹത്തി ഡിസംബര്‍ 13: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള രോക്ഷം അടങ്ങാതെ അസമും ത്രിപുരയും. ഗുവാഹത്തിക്കും ദിബ്രുഗഡിനും പുറമെ ജോര്‍ഹട്ടിലും നിശാനിയമം ഏര്‍പ്പെടുത്തി. കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ഹര്‍ത്താലിനെ തുടര്‍ന്ന് ത്രിപുരയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. ജീവനക്കാര്‍ ഹാജരാകാത്തതിനാല്‍ പല ഓഫീസുകളും പ്രവര്‍ത്തിച്ചില്ല.

ഇന്‍ഡിഗോ, വിസ്താര, എയര്‍ ഇന്ത്യ, സ്പൈസ്ജെറ്റ് എന്നിവയുടെ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. വിമാനത്താവളത്തില്‍ കുടുങ്ങിയവരെ ഘട്ടം ഘട്ടമായി നീക്കുന്നുണ്ട്. നിശാനിയമം ലംഘിച്ച് നിരവധി പേരാണ് നിരത്തിലിറങ്ങിയത്.

നിയമം കയ്യിലെടുക്കരുതെന്നും സമാധാനം പാലിക്കണമെന്നും അസം ഗവര്‍ണര്‍ ജഗദീഷ് മുഖിയും പോലീസ് ഡയറക്ടര്‍ ജനറല്‍ ഭാസ്ക്കര്‍ ജ്യോതിയും അഭ്യര്‍ത്ഥിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →