വയനാട്ടില്‍ അടിയന്തര പ്രളയ ധനസഹായം ലഭിക്കാത്തവര്‍ക്ക് ഉടന്‍ ലഭ്യമാക്കുമെന്ന് എംഎല്‍എ

വയനാട് ഡിസംബര്‍ 11: വയനാട്ടില്‍ പ്രളയാനന്തര അടിയന്തരസഹായം ലഭിക്കാത്ത 1370 പേര്‍ക്ക് എത്രയും പെട്ടെന്ന് സഹായം നല്‍കാന്‍ ശ്രമിക്കുമെന്ന് എംഎല്‍എ സികെ ശശീന്ദ്രന്‍. ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ പ്രളയബാധിതരായി ഇത്തവണ സര്‍ക്കാര്‍ കണക്കാക്കിയത് 10255 കുടുംബങ്ങളെയാണ്. ഇവരില്‍ 1370 പേര്‍ക്ക് അടിയന്തര സഹായം പോലും ലഭിച്ചിട്ടില്ല.

പ്രളയത്തില്‍ വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്ക് അപേക്ഷിച്ചാല്‍ 10 ലക്ഷം രൂപ നല്‍കും. വീട് വെയ്ക്കാനായി ഭൂമി കണ്ടെത്തേണ്ടതുണ്ട്. പുത്തുമലയില്‍ ഭൂമി കണ്ടെത്തി അവിടെ തറക്കല്ലിടും. ആളുകളെ ഉടന്‍ പുനരധിവസിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കാത്തതിന്‍റെ പ്രതിസന്ധിയുണ്ട്. വയാനാട്ടില്‍ വീട് പണിയാനായി ഭൂമി ഏറ്റെടുക്കുന്നത് ബുദ്ധിമുട്ട് നിറഞ്ഞതാണ്. ലഭ്യമാകുന്ന സ്ഥലത്ത് വീട് നിര്‍മ്മിക്കാന്‍ പറ്റുമോയെന്ന് വിദഗ്ധ പരിശോധന നടത്തണം. ഇതിനൊക്കെ സമയമെടുക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →