പൗരത്വ ഭേദഗതി ബില്‍: പാകിസ്ഥാന്റെ ഭാഷയാണ് ചില പാര്‍ട്ടികള്‍ക്കെന്ന് മോദി

ന്യൂഡല്‍ഹി ഡിസംബര്‍ 11: പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപകപ്രതിഷേധമാണ് രാജ്യത്ത് പലഭാഗത്തും നടക്കുന്നത്. ഇതിനിടയില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ ബില്ലില്‍ ചില പാര്‍ട്ടികള്‍ പാകിസ്ഥാന്റെ അതേ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് മോദി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലായിരുന്നു മോദിയുടെ പ്രസ്താവന. പൗരത്വ ഭേദഗതി ബില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്കായാണെന്നും അത് സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബില്ലിനെതിരെ കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ കമ്മീഷനും രംഗത്തെത്തിയിരുന്നു. ബില്‍ രാജ്യസഭയിലും പാസാക്കിയാല്‍ ഷായ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഇതിനിടെയാണ് മോദി പ്രതികരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →