നടിയെ ആക്രമിച്ച കേസ്: ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് കൈമാറാനാകില്ലെന്ന് കോടതി

കൊച്ചി ഡിസംബര്‍ 11: നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ നടന്‍ ദിലീപിന് കൈമാറാനാകില്ലെന്ന് വിചാരണ കോടതി. തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി. ദിലീപിനോ അഭിഭാഷകനോ വേണമെങ്കില്‍ തെളിവുകള്‍ പരിശോധിക്കാം. എന്നാലവ കൈമാറാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സാക്ഷികളില്‍ നിന്നും പ്രതികളില്‍ നിന്നും അന്വേഷണ സംഘം ശേഖരിച്ച തെളിവുകളുടെ പകര്‍പ്പാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വകാര്യമായ ദൃശ്യങ്ങളടക്കം ഉണ്ടാകാനിടയുള്ള തെളിവുകള്‍ ദിലീപിന് കൈമാറിയാല്‍ സാക്ഷികളെയടക്കം സ്വാധീനിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും ഇടയാകാമെന്ന് വാദിഭാഗം കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് ദിലീപിന്റെ ഹര്‍ജി കോടതി തള്ളിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →