സുപ്രീംകോടതിയിലെ മുതിര്‍ന്ന വനിതാ അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു

ന്യൂഡല്‍ഹി ഡിസംബര്‍ 10: സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷകയാണ് ലില്ലി തോമസ്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന വിധി ലില്ലി തോമസ് നല്‍കിയ ഹര്‍ജിയിലായിയിരുന്നു. നിരവധി പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള ലില്ലി തോമസ് അഡ്വക്കേറ്റ്സ് ഓണ്‍ റെക്കോര്‍ഡ് സംവിധാനത്തെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയ ആദ്യ വ്യക്തിയാണ്.

ചങ്ങനാശ്ശേരി കുത്തുങ്കല്‍ പരേതനായ അഡ്വ കെടി തോമസിന്‍റെയും അന്നമ്മയുടെയും മകളാണ് ലില്ലി തോമസ്. 1986ല്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് തുടങ്ങി. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടി. ഇന്ത്യയില്‍ ആദ്യമായി എംഎല്‍ നേടിയ വനിതയാണ് ലില്ലി തോമസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →