വയനാട് ഡിസംബര്‍ 5: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. വയനാട് ലോക്സഭാ മണ്ഡലത്തില്‍ തിരക്കിട്ട പരിപാടികളാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. വയനാട് സ്കൂളില്‍ ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ല ഷെറീന്റെ കുടുംബത്തെ രാഹുല്‍ ഗാന്ധി നാളെ രാവിലെ സന്ദര്‍ശിക്കും. സംഭവം നടന്ന ബത്തേരിയിലെ സര്‍വ്വജന സ്കൂളും രാഹുല്‍ സന്ദര്‍ശിക്കും.
ഉച്ചയ്ക്ക് നിലമ്പൂരില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ രാഹുല്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം പന്നിക്കോട്, മുക്കം, തിരുവമ്പാടി, കോടഞ്ചേരി എന്നിവിടങ്ങളിലാണ് പരിപാടികള്‍. മറ്റേന്നാള്‍ രാത്രിയാണ് വയനാട് എംപി ഡല്‍ഹിക്ക് മടങ്ങുക.