അടിയന്തരഘട്ടങ്ങളില്‍ സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും സുരക്ഷയ്ക്കായി ‘നിഴല്‍’ പദ്ധതി

തിരുവനന്തപുരം ഡിസംബര്‍ 5: അടിയന്തിര സാഹചര്യങ്ങളില്‍ വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രാക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സുരക്ഷാഹസ്തവുമായി സംസ്ഥാന പോലീസ്. ഏത് സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കാന്‍ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തെ കമാന്റ്‌ സെന്ററില്‍ പ്രത്യേക സംവിധാനമുണ്ട്. ‘നിഴല്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ കേരളത്തിലെ എല്ലാ ജില്ലയില്‍ നിന്നും ഏത് സമയവും ഫോണ്‍ മുഖേന ബന്ധപ്പെടാം.

അസമയങ്ങളില്‍ വാഹനം കേടായാ മറ്റോ വഴിയില്‍ കുടുങ്ങിയാല്‍ വനിതാ യാത്രാക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും 112 എന്ന നമ്പറില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കാം. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഏത് ആവശ്യത്തിനും ഏത് സമയത്തും ഈ സൗകര്യം വിനിയോഗിക്കാവുന്നതാണ്.

പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കമാന്റ്‌ സെന്ററിലാണ് ഫോണ്‍കോള്‍ ലഭിക്കുക. വിളിക്കുന്നയാള്‍ ഉള്ള സ്ഥലം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. അതേസമയം, നമ്പര്‍ ഡയല്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ ഫോണിന്റെ പവര്‍ ബട്ടണ്‍ മൂന്ന് തവണ അമര്‍ത്തിയാല്‍ സെന്ററില്‍ സന്ദേശം ലഭിക്കും. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തിരികെ വിളിച്ച് വിവരം അന്വേഷിക്കുകയും ചെയ്യും. 112 ഇന്ത്യ എന്ന മൊബൈല്‍ ആപ്പിലെ പാനിക് ബട്ടണ്‍ അമര്‍ത്തിയാലും കമാന്റ്‌ സെന്ററില്‍ സന്ദേശമെത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →