വഞ്ചിയൂര്‍ സംഭവം: ബാര്‍ കൗണ്‍സില്‍ ഇന്ന് യോഗം ചേരും

തിരുവനന്തപുരം ഡിസംബര്‍ 4: വഞ്ചിയൂര്‍ കോടതിയില്‍ വനിതാ മജിസ്ട്രേറ്റിനോട് അഭിഭാഷകര്‍ അപമര്യദയായി പെരുമാറുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ തുടര്‍ നിലപാട് ആലോചിക്കാന്‍ ബാര്‍ കൗണ്‍സില്‍ യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക്ശേഷം വിവിധ ബാര്‍ അസോസിയേഷനുകളുടെയും അഭിഭാഷക സംഘടനകളുടെ പ്രതിനിധികളുമായും കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തും. യോഗത്തിലെ അഭിപ്രായം നാളെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിക്കും. മജിസ്ട്രേറ്റിന്‍റെ പരാതിയില്‍ അഭിഭാഷകര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നാണ് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍റെ പ്രധാന ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →