ന്യൂഡല്‍ഹി ഡിസംബര്‍ 2: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന പോലീസിന്‍റെ നടപടി അടിയന്തിരമായി നിര്‍ത്തലാക്കണമെന്നും ബിന്ദു ആവശ്യപ്പെടുന്നു.
ശബരിമല ദര്‍ശനം തടസ്സപ്പെട്ടതിന് ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്നായിരുന്നു നേരത്തെ ബിന്ദു അമ്മിണി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ അത്തരമൊരു ഹര്‍ജിയല്ല ബിന്ദു ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ഡിസംബര്‍ 17ന് മുന്‍പ് ഹര്‍ജികള്‍ കോടതി പരിഗണയ്ക്ക് എടുത്തേക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയാണ്.