ഹൈദരാബാദ് കൂട്ടബലാത്സംഗകേസ്: വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ് ഡിസംബര്‍ 2: ഹൈദരാബാദില്‍ യുവ ഡോക്ടറെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി പ്രത്യേക അതിവേഗ കോടതി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. വധശിക്ഷ വിധിച്ച പ്രതികളുടെ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് അവസാനിപ്പിക്കണമെന്ന് റാവുവിന്റെ മകനും മന്ത്രിയുമായ കെടി രാമറാവു ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് വിചാരണ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടി.

കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിന് മൂന്ന് പോലീസുകാരെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിലാണ് നടപടി. പ്രതികള്‍ക്ക് പരമാവധി ശിക്ഷനല്‍കണമെന്ന് മന്ത്രിമാരടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. നാല് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →