കൊച്ചി നവംബര്‍ 30: തൊഴിലുടയമയുടെ പീഡനം സഹിക്കാന്‍ കഴിയാതെ ഒളിച്ചോടിയ മലയാളികളടക്കമുള്ള ഒമ്പത് തൊഴിലാളികള്‍ യമനില്‍ നിന്ന് കടല്‍ മാര്‍ഗം കൊച്ചിയിലെത്തി. ഉടമയുടെ പക്കല്‍ നിന്ന് മോഷ്ടിച്ച ബോട്ടിലാണ് തൊഴിലാളികള്‍ വെള്ളിയാഴ്ച കൊച്ചി തീരത്തെത്തിയത്. മതിയായ ഭക്ഷണമോ സൗകര്യമോ ഇല്ലാതെയാണ് 10 ദിവസം 3000 കിലോമീറ്റര്‍ കടലിലൂടെ യാത്ര ചെയ്ത് ഒമ്പംഗ സംഘം കൊച്ചിയിലെത്തിയത്. രണ്ട് മലയാളികളും അഞ്ച് തമിഴ്നാട് സ്വദേശികളുമടക്കം ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്.
ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് കൊച്ചിയില്‍ നിന്ന് 117 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് സംഘത്തെ കണ്ടത്. തുടര്‍ന്ന് ഇവരെ കല്‍പേനിയിലേക്ക് കൊണ്ടുപോയി. 500 ലിറ്റര്‍ ഇന്ധനവും അരച്ചാക്ക് ഉള്ളിയും മാത്രമായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്നത്.