മരടിലെ ഫ്ളാറ്റ് പൊളിക്കാന്‍ കരാര്‍ തുക വര്‍ദ്ധിപ്പിക്കണമെന്ന് കമ്പനികള്‍

കൊച്ചി നവംബര്‍ 26: മരടിലെ അനധികൃത ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള കരാര്‍ തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കരാര്‍ ഏറ്റെടുത്ത കമ്പനികള്‍. കരാറില്‍ ഉള്‍പ്പെടാതിരുന്ന ഇന്‍ഷുറന്‍സ് കവറേജ്, വൈബ്രേഷന്‍ ടെസ്റ്റ് എന്നിവയ്ക്കുള്ള അധികച്ചെലവ് സര്‍ക്കാര്‍ നല്‍കണമെന്നാണ് ആവശ്യം. ഫ്ളാറ്റ് പൊളിക്കുമ്പോള്‍ സമീപ പ്രദേശങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടമുണ്ടായാല്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് 100 കോടി രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. സ്ഫോടനം നടത്തുമ്പോള്‍ ഭൂമിയിലുണ്ടാകുന്ന പ്രകമ്പനത്തിന്‍റെ തോത് പരിശോധിക്കണമെന്ന് സാങ്കേതിക സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →