മരട് ഫ്ളാറ്റുകള്‍ ജനുവരി 11ന് പൊളിക്കും

ന്യൂഡല്‍ഹി നവംബര്‍ 22: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ ജനുവരി 11-നും 12നുമായി പൊളിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള കമ്പനികളെ തീരുമാനിച്ചിട്ടുണ്ട്. ഫ്ളാറ്റുടമകള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കാന്‍ ഇതുവരെ 61 കോടി 50 ലക്ഷം രൂപ വിനിയോഗിച്ചുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അനധികൃത കെട്ടിടങ്ങളെ കുറിച്ചുള്ള കണക്കുകള്‍ നല്‍കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി മേജര്‍ രവി ചീഫ് സെക്രട്ടറിക്കെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റിവെച്ചു. നഷ്ടപരിഹാരം നല്‍കാനായി പണം കണ്ടെത്താന്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതിയുടെ അനുമതിയോടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ കെട്ടിട നിര്‍മ്മാണ കമ്പനിയായ ഹോളിഫെയ്ത്തിന് കോടതി അനുമതി നല്‍കി. കോടതി ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി ജനുവരി രണ്ടാം വാരത്തില്‍ ജസ്റ്റിസ് അരുണ്‍മിശ്ര വീണ്ടും പരിശോധിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →