പ്രസിഡന്റ്‌സ്‌ കളര്‍ പുരസ്‌ക്കാരം ഏഴിമല നാവിക അക്കാദമിക്ക് രാഷ്ട്രപതി സമ്മാനിച്ചു

കണ്ണൂര്‍ നവംബര്‍ 20: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴിമല നാവിക അക്കാദമിക്ക് പ്രസിഡന്‍റ്സ് കളര്‍ പുരസ്ക്കാരം സമ്മാനിച്ചു. സൈനിക യൂണിറ്റുകള്‍ക്ക് രാഷ്ട്രം നല്‍കുന്ന പരമോന്നത ബഹുമതിയാണ് ഈ അവാര്‍ഡ്. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലാണ് ഇന്ത്യന്‍ നാവിക അക്കാദമിയുടെ ചരിത്ര നേട്ടം. പരമ്പരാഗതവും ആധുനികവുമായ വെല്ലുവിളികളെ ഒരുപോലെ നേരിടാന്‍ സജ്ജരാകണമെന്ന് കോവിന്ദ് പറഞ്ഞു.

പട്ടില്‍ തീര്‍ത്ത പ്രത്യേക പതാകയാണ് രാഷ്ട്രപതി സമ്മാനിച്ച പ്രസിഡന്‍റ്സ് കളര്‍. പ്രത്യേക സന്ദര്‍ഭങ്ങളില്‍ നാവിക അക്കാദമിയില്‍ നടക്കുന്ന പരേഡുകളില്‍ ഇനി മുതല്‍ ഈ പതാക ഉപയോഗിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →