ന്യൂഡല്‍ഹി നവംബര്‍ 18: ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട അക്ക വാഹനനിയന്ത്രണം നീട്ടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അന്തരീക്ഷ മലിനീകരണം മെച്ചപ്പെട്ട നിലയിലായതിനെ തുടര്‍ന്നാണ് നിയന്ത്രണം ഇനി വേണ്ടെന്ന് തീരുമാനിച്ചത്. കഴിഞ്ഞ് ദിവസങ്ങള്‍ക്കിടയിലെ മികച്ച വായുഗുണനിലവാരമാണ് ഇന്ന് ഡല്‍ഹിയിലെ പല സ്ഥലങ്ങളിലും രേഖപ്പെടുത്തിയത്.
തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്നാണ് നവംബര്‍ 4 മുതല്‍ 15 വരെ ഒറ്റ-ഇരട്ട അക്ക വാഹനനിയന്ത്രണം നടപ്പിലാക്കിയത്. വായുഗുണനിലവാരം മെച്ചപ്പെട്ടതോടെ വാഹന നിയന്ത്രണം വേണ്ടെന്ന് വെച്ചു. നിയന്ത്രണ കൊണ്ട് 5 മുതല്‍ 15 ശതമാനം വരെ വായുമലിനീകരണം കുറയ്ക്കാന്‍ കഴിയുന്നുണ്ടെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.