അയോദ്ധ്യ നവംബര്‍ 18: ശിവസേന നേതാവ് ഉദ്ധവ് താക്കറെ നവംബര്‍ 24ന് അയോദ്ധ്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തിരക്കായതിനാല്‍ ഉദ്ധവ് താക്കറെ അയോദ്ധ്യ സന്ദര്‍ശനം മാറ്റിവെച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ തിങ്കളാഴ്ച പറഞ്ഞു.
തര്‍ക്കഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാനായി വിട്ടുനല്‍കണമെന്ന് നവംബര്‍ 9നാണ് സുപ്രീംകോടതി വിധിച്ചത്. നവംബര്‍ 24ന് രാംലല്ലയിലെത്തി പ്രാര്‍ത്ഥിക്കുമെന്ന് ഉദ്ധവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാമക്ഷേത്രം പ്രസ്ഥാനത്തിനായി നടത്തിയ സമര്‍പ്പണത്തിന് നന്ദി പറയാനായി ബിജെപി നേതാവ് ലാല്‍ കൃഷ്ണ അദ്വാനിയെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

