ഡല്‍ഹി ലോകത്തിലെ ഏറ്റവും മലിനമായ നഗരം

ന്യൂഡല്‍ഹി നവംബര്‍ 16: ലോകത്തിലെ തന്നെ ഏറ്റവും മലിനമായ നഗരമായി ന്യൂഡല്‍ഹി തെരഞ്ഞെടുക്കപ്പെട്ടു. എയര്‍ ക്വാളിറ്റി ഇന്‍റക്സ് 527 രേഖപ്പെടുത്തിയതോടെയാണ് ഇത്. ഇന്ത്യയിലെ മറ്റ് രണ്ട് നഗരങ്ങള്‍ കൂടി ആദ്യ പത്തില്‍ സ്ഥാനം നേടി. കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തും മുംബൈ ഒമ്പതാം സ്ഥാനത്തുമാണ്.

ഡല്‍ഹിയില്‍ തന്നെ ലോധി റോഡ്, ഫരീദാബാദ്, മോതി നഗര്‍, പശ്ചിം വിഹാര്‍ എന്നിവിടങ്ങളാണ് ഏറ്റവും മലിനമായത്. കേന്ദ്രമലിനീകരണ ബോര്‍ഡ് സ്കൂളുകള്‍ക്ക് നവംബര്‍ 15 വരെ അവധി പ്രഖ്യാപിച്ചത് തന്നെ സംസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →