ബ്രസീലിയ നവംബര്‍ 15: ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 500 ബില്ല്യണ്‍ ഡോളറിന്‍റെ വ്യാപാര പദ്ധതികളാണ് ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചക്കോടിക്ക് മുമ്പായി ഇതിനുള്ള നടപടികള്‍ ഉറപ്പ് വരുത്തണം.
രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ദൃഢമാക്കണം. സേവനരംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തുന്നതിലൂടെ രാജ്യങ്ങളുടെ ആഭ്യന്തര വളര്‍ച്ച നിരക്ക് വര്‍ദ്ധിപ്പിക്കാമെന്നും മോദി നിര്‍ദ്ദേശിച്ചു. ബ്രിക്‌സ് ഉച്ചക്കോടിയിലെ പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു മോദി. ആഗോള സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നതിനായി ഫലവത്തായ നടപടികള്‍ സ്വീകരിക്കണമെന്നും മോദി പറഞ്ഞു. ഉച്ചക്കോടിക്ക്ശേഷം മോദി മടങ്ങി.