റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ നടപടിയില്ല, ജാഗ്രത പാലിക്കണമെന്ന് സുപ്രീംകോടതി

November 14, 2019 - 12:52 pm

ന്യൂഡല്‍ഹി നവംബര്‍ 14: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യാഴാഴ്ച വ്യക്തമാക്കി. ചൗക്കിദാര്‍ ചോര്‍ ഹേ എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് തിരിച്ചടിയായത്. നടപടി സ്വീകരിക്കുന്നില്ലെന്നും എന്നാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി, ജസ്റ്റിസുമാരായ എസ്കെ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങുന്ന മൂന്നംഗ ബഞ്ചാണ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടി വേണ്ടെന്ന നിലപാടെടുത്തത്. പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിച്ചാണ് ഇത്. രാഷ്ട്രീയ സംവാദത്തിലേക്ക് കോടതിയെ വലിച്ചിഴക്കരുത്. ഭാവിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.

മീനാക്ഷി ലേഖിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ചൗക്കിദാര്‍ ചോര്‍ ഹേ എന്ന് കോടതി കണ്ടെത്തിയെന്ന രാഹുലിന്‍റെ പരാമര്‍ശമാണ് ഹര്‍ജിക്കിടയാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *