കര്‍ത്താപൂര്‍ ഇടനാഴി ഉദ്ഘാടനം ഇന്ന്

ന്യൂഡല്‍ഹി നവംബര്‍ 9: കര്‍ത്താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം ഇന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദാസ്പൂരില്‍ നിന്ന് കര്‍താപൂറിലേക്കുള്ള പാത തുറന്നു കൊടുക്കും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, നവജ്യോത് സിംഗ്, സണ്ണി ഡിയോള്‍ തുടങ്ങിയവരും സംഘത്തിലുണ്ട്.

കര്‍താപൂരില്‍ നിന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഒരു ദിവസം 5000 തീര്‍ത്ഥാടകരെ അനുവദിക്കാനാണ് ഇന്ത്യാ-പാകിസ്ഥാന്‍ ധാരണ. സിഖ് മതവിശ്വാസികളുടെ വര്‍ഷങ്ങളായുള്ള ആഗ്രഹത്തിനും ആവശ്യത്തിനുമാണ് ഇന്ന് അവസാനമാകുന്നത്.

ഇന്ത്യന്‍ തീര്‍ത്ഥാടകരില്‍ നിന്ന് ഉദ്ഘാടന ദിവസം ഫീസ് ഈടാക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിച്ചു. വിസയ്ക്ക് 20 ഡോളര്‍ ഈടാക്കുന്നതില്‍ ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

ലാഹോറിലൂടെയുള്ള നാല് മണിക്കൂര്‍ റോഡ് യാത്രയ്ക്ക് പകരം ഇനി 20 മിനിറ്റുകൊണ്ട് കര്‍ത്താപൂര്‍ ഗുരുദ്വാരയില്‍ എത്തിച്ചേരാം.

Share
അഭിപ്രായം എഴുതാം