റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുപ്രീംകോടതി വിധി തൃപ്തികരമല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്

November 9, 2019 - 1:18 pm

ന്യൂഡല്‍ഹി നവംബര്‍ 9: അയോദ്ധ്യയില്‍ ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ക്ഷേത്രം പണിയാമെന്ന സുപ്രീംകോടതി വിധി തൃപ്തികരമല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് ശനിയാഴ്ച വ്യക്തമാക്കി. കോടതി വിധിയെ ബഹുമാനിക്കുന്നു, എന്നാല്‍ വിധി തൃപ്തികരമല്ല. വിശദമായ വിധി പകര്‍പ്പ് വായിച്ച ശേഷമേ പുനഃപരിശോധന ഹര്‍ജിയില്‍ തീരുമാനമെടുക്കുള്ളൂ- സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ സഫര്‍യാബ് ജിലാനി പറഞ്ഞു.

തൃപ്തികരമല്ലെങ്കിലും സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നു. എല്ലാ ജനവിഭാഗങ്ങളും ക്രമസമാധാനം പാലിക്കണമെന്നും സുന്നി വഖഫ് ബോര്‍ഡ് ആഹ്വാനം ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *