എറണാകുളം നവംബര്‍ 6: എറണാകുളത്തെ മരട് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിന്ന് ഉടമകള്‍ക്ക് സാധനകള്‍ നീക്കാന്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ സമയം അനുവദിച്ചു. മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സാധനങ്ങള്‍ മാറ്റാന്‍ അനുമതി. ഉടമകള്‍ സാധനങ്ങള്‍ മാറ്റാന്‍ ആരംഭിച്ചു.
ഫ്ളാറ്റില്‍ നിന്ന് സാധനങ്ങള്‍ പൂര്‍ണ്ണമായി മാറ്റാന്‍ സാവകാശം ലഭിച്ചില്ലെന്ന് ഉടമകള്‍ നഷ്ടപരിഹാര നിര്‍ണ്ണയ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് എയര്‍ കണ്ടീഷനുകളും, ഫാനുകളും മറ്റും നീക്കാനായി കമ്മറ്റി ഒരി ദിവസത്തെ അനുമതി നല്‍കിയത്.