രാജ്യത്ത് വിദ്യാലയങ്ങളിലും പരിസരത്തും ജങ്ക് ഫുഡ്സ് നിരോധനം

ന്യൂഡല്‍ഹി നവംബര്‍ 6: വിദ്യാലയങ്ങളിലും പരിസരത്തും ജങ്ക് ഫുഡ്സ് നിരോധിച്ചതായി കേന്ദ്രഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി. സ്കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ ജങ്ക് ഫുഡ്സ് വില്‍ക്കുന്നതും അതിന്‍റെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും വിലക്കി. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ആഹാര സാധനങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കൂടാതെ ഗുലാബ് ജമൂന്‍, ചോലെ ബട്ടൂരേ, ന്യൂഡില്‍സ്, മധുരപലഹാരങ്ങള്‍ എന്നിവയും വില്‍ക്കാന്‍ പാടില്ല.

ഇത് സംബന്ധിച്ച കരടുനിയമം ദേശീയ ഭക്ഷ്യസുരക്ഷ അതോറിറ്റി (എഫ്എസ്എസ്എഐ) പ്രസിദ്ധപ്പെടുത്തി. അഭിപ്രായങ്ങള്‍ അറിയിക്കാന്‍ 30 ദിവസത്തെ സമയമുണ്ട്. സ്കൂള്‍ കാന്‍റീനൊപ്പം ഹോസ്റ്റല്‍ മെസ്സിലും നിയമം ബാധകമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →